ഫ്രാൻസിൽ തീപിടിത്തം: കുട്ടികളടക്കം 10 പേർക്ക് ദാരുണാന്ത്യം

Saturday 17 December 2022 5:05 AM IST

പാരീസ്: ഫ്രാൻസിലെ ലിയോൺ നഗരത്തിന് സമീപം ഏഴ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് കുട്ടികളുൾപ്പെടെ 10 പേർക്ക് ദാരുണാന്ത്യം. മരിച്ച കുട്ടികൾ മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവരാണ്.

രണ്ട് അഗ്നിശമന സേനാംഗങ്ങളടക്കം 14 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ മൂന്നിനായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് അതിവേഗം പടരുകയായിരുന്നു.