ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാൻ കഴിയുന്ന അഗ്നി ഇനി ഇന്ത്യയ്‌ക്ക് സ്വന്തം, ഭാരതത്തിന്റെ ആയുധക്കരുത്തിൽ വിസ്‌മയത്തോടെ ലോകരാജ്യങ്ങൾ

Saturday 17 December 2022 11:37 AM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഒഡിഷ തീരത്തു നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച അഗ്നി 5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ മുന്നറിയിപ്പായി. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ മുഴുവൻ ആക്രമിക്കാനാകും. അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങിൽ ചൈന നിയന്ത്രണരേഖ ലംഘിച്ചതിന് പിന്നാലെയുള്ള അഗ്നി 5 ന്റെ പരീക്ഷണം അതുകൊണ്ടുതന്നെ ലോകശ്രദ്ധ നേടുകയാണ്.

ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൾകലാം ദ്വീപിൽ നിന്നാണ് ആണവായുധം വഹിക്കാവുന്ന അഗ്നി 5ന്റെ രാത്രികാല വിക്ഷേപണം നടന്നത്. ആണവ കമാൻഡിന്റെ ഭാഗമായ അഗ്നി 5 മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു. ആധുനിക സാങ്കേതിക വിദ്യകളുള്ള ഭാരം കുറഞ്ഞ മിസൈലിന്റെ ദൂരപരിധി ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. ജൂണിൽ ആണവശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈൽ രാത്രി വിക്ഷേപിച്ച് വിജയിച്ചിരുന്നു.

അഗ്‌നി 5
 ദൂരപരിധി- 5500 കിലോമീറ്റർ

 ഭാരം- 50,000 കിലോ

 നീളം- 17.5 മീറ്റർ

 പരമാവധി വേഗത- ശബ്ദത്തിന്റെ 24 മടങ്ങ്

 സമാന മിസൈലുകളുള്ള മറ്റ് രാജ്യങ്ങൾ- യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ഇസ്രയേൽ

 ഒരു മിസൈലിൽ ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിൽ

 12,000-15,000 കി.മീ സഞ്ചരിക്കുന്ന ഡോങ്‌ഫെങ്-41 പോലുള്ള ചൈനീസ് ആണവ മിസൈലുകളെ പ്രതിരോധിക്കാം

 മൂന്ന് ഘട്ട ഖര ഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്നു.

 അഗ്നി-4 ദൂരപരിധി- 4,000 കി.മീ

 അഗ്നി-2- 3,000 കി.മീ

 അഗ്നി-2- 2,000 കി.മീ

20 രാജ്യങ്ങൾ കൈയെത്തും ദൂരത്ത്

1. ചൈന

2. ജപ്പാൻ

3. ദക്ഷിണ കൊറിയ

4. ഉത്തരകൊറിയ

5. ഇന്റോനേഷ്യ

6. തായ്ലൻഡ്

7. മലേഷ്യ

8. പാകിസ്ഥാൻ

9. അഫ്ഗാനിസ്ഥാൻ

10. ഇറാൻ

11. റഷ്യ

12. ഇറാക്ക്
13. ഈജിപ്ത്

14. സിറിയ

15. ജർമ്മനി

16. യുക്രെയിൻ

17. ഗ്രീസ്

18. ഇറ്റലി

19. സുഡാൻ

20. ലിബിയ

Advertisement
Advertisement