അപാകതകൾ പരിഹരിക്കണം.

Sunday 18 December 2022 12:25 AM IST

മുണ്ടക്കയം . ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാപ്പ് അപാകതയുള്ളതും ആശങ്കാജനകവുമാണെന്ന് കോരുത്തോട് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ സണ്ണി വെട്ടുകല്ലേല്‍, കണ്‍വീനര്‍ ജോജോ പാമ്പാടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പെരിയാര്‍ റിസര്‍വ് വനത്തോട് ചേര്‍ന്ന് ബഫര്‍സോണ്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളുടേതായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാപ്പ് അപൂര്‍ണമാണ്. വനാതിര്‍ത്തി നിര്‍ണ്ണയിച്ചതില്‍ വ്യക്തതയില്ല. 23 ന് മുമ്പായി ആക്ഷേപം നല്‍കണമെന്നു പറയുന്നുണ്ടങ്കിലും വ്യക്തമല്ലാത്ത മാപ്പ് വച്ചു പരാതി നല്‍കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനു തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisement
Advertisement