നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി ചേർന്നു.

Sunday 18 December 2022 12:29 AM IST

കോട്ടയം . ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി ചേർന്നു. കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യസംസ്കരണം. കുടുംബസമേതം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഉണ്ടാകുന്ന അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാ​ന്റുകൾ എല്ലാ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡ​ന്റ് കെ ടി ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡ​ന്റ് സെബാ​സ്റ്റ്യൻ മുതലക്കുഴി, വൈസ് പ്രസിഡ​ന്റ് ബാബു ചെറിയാൻ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി റ്റോമി ജോസഫ്, സംസ്ഥാന കമ്മിറ്റി അം​ഗം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement