അയ്യപ്പപണിക്കരുടെ ഭാര്യ നിര്യാതയായി

Sunday 18 December 2022 4:44 AM IST

തിരുവനന്തപുരം: അന്തരിച്ച കവി ഡോ.കെ.അയ്യപ്പപണിക്കരുടെ ഭാര്യ ശ്രീപാർവതി (82)​ വഴുതക്കാട് ഗാന്ധിനഗർ - 111, സരോവരത്തിൽ നിര്യാതയായി. കായംകുളം പാപ്പാടി കുടുംബാംഗമാണ്. മക്കൾ: മീരാദേവി,​ മീനാകുമാരി ((കവയിത്രി)​. മരുമക്കൾ: ബാലചന്ദ്രൻ (റിട്ട.മാനേജർ,​ എസ്.ബി.ഐ)​,​ സുനിൽ പരമേശ്വരൻ (അക്കൗണ്ടന്റ്). സഞ്ചയനം 22ന് രാവിലെ 8.30ന്. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ,​ മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ്,​ എം.ജി,​ കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ജാൻസി ജെയിംസ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.