ജനചേതന യാത്ര വിളംബരം

Saturday 17 December 2022 10:15 PM IST
ലൈബ്രറി കൗൺസിൽ ജനചേതന യാത്രയുടെ ഭാഗമായി കേരളകത്ത് നടന്ന വിളംബര ഘോഷയാത്ര

കേളകം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ ശാസ്ത്രവിചാര പുലരി എന്ന സന്ദേശമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണവുമായി കേളകം കൊട്ടിയൂർ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ കേളകത്ത് വിളംബര ജാഥ നടത്തി. വാദ്യഘോഷങ്ങളോടെ ടൗൺ ചുറ്റി ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം കേളകം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.നേതൃസമിതി ചെയർമാൻ ടി.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. സി.എ.രാജപ്പൻ സമ്മാന വിതരണം നടത്തി. കെ.പി.ഷാജി, ശാസ്താപ്രസാദ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ്, ഇ.എൻ.രജേന്ദ്രൻ, പി.എം. രമണൻ, കെ.പിഅമ്പിളി, മഞ്ജു, കെ.ടി.തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.