ദേശീയ ചിത്രകലാ ക്യാമ്പ്

Saturday 17 December 2022 10:19 PM IST

തൃശൂർ: നിറച്ചാർത്ത് കലാസാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന ഏഴാം ദേശീയ ചിത്രകലാ ക്യാമ്പും ഗ്രാമീണ കലോത്സവവും 21 മുതൽ 25 വരെ വടക്കാഞ്ചേരി എങ്കക്കാട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചിത്രകാരൻ സുജിത് എസ്.എൻ ക്യൂറേറ്റ് ചെയ്യുന്ന ക്യാമ്പിൽ കേരളത്തിന് പുറത്ത് നിന്നുള്ള ഒമ്പത് കലാകാരന്മാടക്കം ഇരുപത് പേർ പങ്കെടുക്കും. ഒരു ഗ്രാമത്തെ മുഴുവൻ കാൻവാസാക്കുന്ന രീതിയിലാണ് ക്യാമ്പുകൾ നടക്കുക. പയ്യന്നൂരിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന ചരടുകുത്തി കോൽക്കളി, നാടൻശീലുകളുടെ കച്ചേരി, മിഴാവിൽ തായമ്പക, തിയേറ്റർ സ്‌കെച്ചുകൾ, തദ്ദേശീയ കലാപ്രകടനങ്ങൾ എന്നിവ എങ്കക്കാട് കലാസമിതി മൈതാനത്ത് അരങ്ങേറും. തെയ്യം ഫോട്ടോ/വീഡിയോ പ്രദർശനം, വാസ്തുശിൽപ്പ ഫോട്ടോകളുടെയും പ്രിന്റുകളുടെയും പ്രദർശനം എന്നിവ എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാലയിൽ നടക്കും. 23ന് വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം.കെ. സാനു സമർപ്പണച്ചടങ്ങ് നിർവഹിക്കും.

Advertisement
Advertisement