മോഷ്ടാവിനെക്കുറിച്ച് സൂചന
Sunday 18 December 2022 4:03 AM IST
മാന്നാർ: പരുമല, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും, ക്ഷേത്രത്തിലും മോഷണം നടത്തിയാളെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു. മാന്നാർ-തിരുവല്ല റോഡിനിരുവശങ്ങളിലുമുള്ള റോഡിനിരുവശങ്ങളിലുമുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ച ശേഷം, സംശയമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മാന്നാർ, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളിൽ പത്തോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. സമാനമായ രീതിയിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തി പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഒരാൾ പോലീസിന്റെ വലയിലായതാ
യറിയുന്നു.