കോൺഗ്രസ് നേതൃയോഗം

Sunday 18 December 2022 12:44 AM IST

മാന്നാർ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന തടയാനോ ജനങ്ങളുടെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കാനോ യാതൊരു നടപടികളും കൈക്കൊള്ളാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി മാന്നാർ അബ്‌ദുൽ ലത്തീഫ് പറഞ്ഞു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് രാജേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ, ഹരി പാണ്ടനാട്, എം.ശ്രീകുമാർ, സീരി സത്യദേവൻ, മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ, പി.ബി സൂരജ്, അശോകൻ ബുധനൂർ, ബാലചന്ദ്രൻ, രാജേഷ് നമ്പ്യാർ നമ്പ്യാരേത്ത് എന്നിവർ സംസാരിച്ചു.