ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി

Sunday 18 December 2022 2:48 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ , എ.കെ രാധാകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായി. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളുമാണ് ലേലം ചെയ്യുന്നത്. ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ലേലം നടക്കുക. സ്റ്റോക്ക് തീരും വരെ ലേലം തുടരും.