കർഷകർ റബർഷീറ്റ് ഉത്പാദിപ്പിക്കണം.
Wednesday 21 December 2022 12:00 AM IST
കാഞ്ഞിരപ്പളളി. കർഷകർ ലാറ്റക്‌സ് സംഭരണത്തിൽ നിന്ന് ഷീറ്റ് ഉത്പാദനത്തിലേയ്ക്ക് മാറണമെന്ന് റബർ ബോർഡ് ചെയർമാൻ ഡോ.സാവർ ധനാനിയ പറഞ്ഞു. കാഞ്ഞിരപ്പള്ളി റബേഴ്‌സിൽ കർഷകരുമായി സംവദിക്കുകയായിരുന്നു ചെയർമാൻ. ലാറ്റക്‌സ് വിപണനം ചെയ്യുമ്പോൾ കർഷകർക്ക് കിലോയ്ക്ക് 34 രൂപയാണ് നഷ്ടം. ഉത്പന്ന നിർമ്മാണത്തിലൂടെ കൂടുതൽ വരുമാനം നേടാൻ കഴിയുമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. ബോർഡ് മെമ്പർ മാരായ പി.രവീന്ദ്രൻ, ടി.പി.ജോർജ് കുട്ടി, ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ പി.ജി. സുനിൽകുമാർ , മാനേജിംഗ് ഡയറക്ടർ ബി.ശ്രീകുമാർ,ഗോപാലകൃഷ്ണൻ നായർ, ഷാജി മോൻ ജോസ്, പി.ടി.അവിര എന്നിവർ സംസാരിച്ചു.