മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Wednesday 21 December 2022 12:21 AM IST

ഹരിപ്പാട് : സ്റ്റുഡിയോയിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി അലോക് കുമാർ (38) ആണ് പിടിയിലായത്. എഴിക്കകത്ത് ജംഗ്ഷന് സമീപമുള്ള മനോവിഷൻ സ്റ്റുഡിയോയിൽ തിങ്കളാഴ്ച പുലർച്ചയായിരുന്നു മോഷണം. ഗ്ലാസ് ഡോർ ലോക്ക് കുത്തിത്തുറന്ന് അകത്തു കയറി സ്മാർട്ട് ഫോണും കാമറ ബാഗും മോഷ്ടിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലും വിവിധ ജോലികൾ ചെയ്ത് കഴിഞ്ഞു വന്നയാളാണ് അലോക് കുമാർ. .