ഒളിവിലായി​രുന്ന 2 പേർ പിടിയിൽ

Wednesday 21 December 2022 12:49 AM IST
ദിനകുമാർ

തുറവൂർ: കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 2 പേരെ പട്ടണക്കാട് പൊലീസ് പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 14-ാം വാർഡ് മാപ്പിളശേരി വീട്ടിൽ ദിനകുമാർ (56), പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡ് ഷെറീഫാ മൻസിലിൽ ജൂഡ്സൺ (ഷീബൻ - 52) എന്നിവരാണ് അറസ്റ്റിലായത്. ദിനകുമാർ 1997ൽ വാറ്റു കേസിലെയും ജൂഡ്സൺ 2005ൽ വയലാർ റെയിൽവേ ക്രോസിലെ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസിലെയും പ്രതിയാണ്. ദിനകുമാറിനെ എറണാകുളത്തു നിന്നും ജൂഡ്സണെ ഏറ്റുമാനൂരിൽ നിന്നുമാണ് പിടികൂടിയത്. പട്ടണക്കാട് സി.ഐ ജി. പ്രൈജുവിന്റെയും എസ്.ഐ നിതിൻ രാജിന്റെയും നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ ആർ. മുരളി, സി.പി.ഒമാരായ വിശാന്തിമോൻ, ശ്രീകുമാർ, പ്രവീൺ, എ. ഷിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.