ക്രിസ്മസ് ആഘോഷം

Wednesday 21 December 2022 1:54 AM IST

തൃശൂർ : തൃശൂരിലെ എക്യുമെനിക്കൽ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ആഘോഷം മാർത്ത് മറിയം വലിയ പള്ളിയിൽ നടന്നു. യാക്കോബായ സഭ മെത്രാപ്പോലീത്ത ഡോ:കുര്യാക്കോസ് മാർ ക്ലിമ്മിസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ക്രിസ്തുമസ് കേക്ക് മുറിച്ച് വിതരണം ചെയ്തു.

പൗരസ്ത്യ കൽദായ സഭ നിയുക്ത മെത്രാപ്പോലീത്ത മാർ ഓഗിൻ കുര്യാക്കോസ് അനുഗ്രഹപ്രഭാഷണം നടത്തി. എക്യുമെനിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ഫാ.എ.സി ആന്റണി കശീശ അദ്ധ്യക്ഷനായി. ബസിലിക്ക പള്ളി റെക്ടർ ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത്, മാർത്ത് മറിയം വലിയപള്ളി അസിസ്റ്റന്റ് വികാരി ഫാ.സിജോ ജോണി, ജോൺസൺ കാഞ്ഞിരത്തിങ്കൽ, മാർത്ത്മറിയം വലിയപള്ളി കൈക്കാരൻ സോജൻ പി.ജോൺ, പി.സി കുരിയപ്പൻ, ജോർജ് ചിറമ്മൽ എന്നിവർ സംസാരിച്ചു.