'സെവൻത്ത് സെൻസി'ന്റെ ചിത്രപ്രദർശന പരമ്പര അമേരിക്കയിൽ
തൃശൂർ: കലാകാരന്മാരുടെ കൂട്ടായ്മയായ 'സെവൻത്ത് സെൻസി'ന്റെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ ചിത്രപ്രദർശന പരമ്പര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനുവരി മുതൽ മേയ് വരെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, സാൻഫ്രാൻസിസ്‌കോ, കാലിഫോർണിയ എന്നിവിടങ്ങളിൽ പ്രദർശനം നടത്തും.
ഫ്രാൻസിസ് കോടങ്കണ്ടത്ത്, ബിജു മടത്തിക്കുന്നേൽ, ശ്രീകാന്ത് നെട്ടൂർ, ബിജി ഭാസ്‌കർ, എബി ഇടശേരി, ഡോ.അരുൺ ടി.കുരുവിള, അഞ്ജു പിള്ള, ശ്രീജിത്ത് പൊറ്റേക്കാട്ട്, ഷേർളി ജോസഫ് പാലിശേരി എന്നിവരുടെ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കലാപഠന കേന്ദ്രങ്ങളുടെയും സർവകലാശാലകളുടെയും ആർട്ട് ഗാലറികളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിലൂടെ വിദേശത്തും കലയിലൂടെ സംവദിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഫ്രാൻസിസ് കോടങ്കണ്ടത്ത്, ബിജി ഭാസ്‌കർ, എബി ഇടശേരി, ശ്രീജിത്ത് പൊറ്റേക്കാട്ട്, ജേക്കബ് ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.