സി.വി കുരിയാക്കോസ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

Wednesday 21 December 2022 2:08 AM IST

തൃശൂർ: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സി.വി കുരിയാക്കോസിനെ ഏകകണ്ഠമായി വീണ്ടും തിരഞ്ഞെടുത്തു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം, കൈപ്പറമ്പ് പഞ്ചായത്ത് അംഗം, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചുവരുന്നു. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ്. ജോൺസൺ കാഞ്ഞിരത്തിങ്കൽ, തോമസ് ആന്റണി, ഡി.പത്മകുമാർ (വൈസ് പ്രസിഡന്റുമാർ), വി.സിദ്ധിഖ് ഹാജി (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി പോളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മിനി മോഹൻദാസ്, ഡോ.ദിനേശ് കർത്താ തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ.പ്രവീൺ ചാണ്ടി വരണാധികാരിയായി.

Advertisement
Advertisement