പി.ടി തോമസ് അനുസ്മരണം.
Thursday 22 December 2022 12:00 AM IST
കോട്ടയം: കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് കോട്ടയം പബ്‌ളിക് ലൈബ്രറി ഹാളിൽ അനുസ്മരണ യോഗം നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ടി.എസ്.സലിം അദ്ധ്യക്ഷത വഹിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പി.ടി. അനുസ്മരണ പ്രഭാഷണം നടത്തും. മുൻ മന്ത്രി കെ.സി.ജോസഫ്, കെ.സുരേഷ്‌കുറുപ്പ് , നാട്ടകം സുരേഷ്, അഡ്വ.ജി. ഗോപകുമാർ, എം.ശ്രീകുമാർ, പയസ് തോമസ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.