ഷാരൂഖ് - ദീപിക പത്താൻ രണ്ടാം ഗാനം ഇന്ന്

Thursday 22 December 2022 12:20 AM IST

ഷാരൂഖ് ഖാൻ - ദീപിക പദുകോൺ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പത്താൻ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. ത്സൂമേ ജോ പഠാൻ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. ആദ്യ വീഡിയോ ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ വൻ വിവാദം നിലനിൽക്കെയാണ് രണ്ടാമത്തെ ഗാനം എത്തുന്നത്. അതീവ ഗ്ളാമറസ് നിറഞ്ഞതാണ് പുതിയ ഗാനവും എന്നാണ് റിപ്പോർട്ട്. സിദ്ധാർത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ്. ജോൺ എബ്രഹാം, ഡിപിൾ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാണ് പത്താൻ. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും. അതേസമയം അറ്റ്‌ലിയുടെ ജവാൻ, രാജ്‌കുമാർ ഹിറാനിയുടെ സങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങൾ.

Advertisement
Advertisement