രാജകുമാരിയെ പോലെ തമന്ന ബാന്ദ്ര ലുക്ക് പുറത്ത്

Thursday 22 December 2022 12:23 AM IST

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ടു അണിയറപ്രവർത്തകർ. തമന്നയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. അധോലോക നായകനായാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ശരത്‌ കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഈശ്വരി റാവു, വി.ടി.വി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉദയ് കൃഷ്ണ ആണ് രചന നിർവഹിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: സാം സി.എസ്, എഡിറ്റർ: വിവേക് ഹർഷൻ.

Advertisement
Advertisement