പ്രവാസി കുടുംബ സംഗമം
Thursday 22 December 2022 4:33 AM IST
തിരുവനന്തപുരം; പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി കുടുംബ സംഗമം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ ഉദ്‌ഘാടനം നിർവഹിച്ചു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.കഥാപ്രസംഗ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ കാഥികൻ അയിലം ഉണ്ണികൃഷ്ണനെചടങ്ങിൽ ആദരിച്ചു.ചലച്ചിത്ര നടി വിന്ദുജാ മേനോൻ കലാപരിപാടി ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അയിലം മധു,സംസ്ഥാന ട്രഷറർ ഗുരുകുലം വിജയൻ, വനിതാ വിംഗ് ജനറൽ സെക്രട്ടറി ജയശ്രീ ഗോപാലകൃഷ്‌ണൻ, കെ.പി. സുന്ദരം, ജെമിനി, ചന്ദ്രകുമാർ,ഷൈൻ രാജ്,ഡോ.ഗണേഷ് ബാബു,പത്മകുമാർ,ബിന്ദുരാജ്,സിനി എന്നിവർ പങ്കെടുത്തു.