സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Thursday 22 December 2022 2:21 AM IST

കല്ലമ്പലം: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. പുതുശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജുവാണ് (45) പിടിയിലായത്. കഴിഞ്ഞ 17ന് വൈകിട്ട് കല്ലമ്പലം ജംഗ്ഷനിൽ നിന്ന് ഓട്ടോയിൽ കയറിയ കൊല്ലം സ്വദേശിയായ മദ്ധ്യവയസ്കയുടെ കൈയിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ഇവർ രക്ഷപ്പെടാനായി ഓട്ടോയിൽ നിന്ന് ചാടുകയുമായിരുന്നു.

വീഴ്ചയിൽ ഇവരുടെ പല്ലുകൾക്കും കീഴ്‌ത്താടിക്കും പരിക്കുണ്ട്. സ്ത്രീയുടെ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ കല്ലമ്പലം സബ് ഇൻസ്പെക്ടർ സുധീഷ്, അഡിഷണൽ എസ് ഐ സത്യദാസ്, ജി.എസ്.ഐ. സുനിൽകുമാർ, സി.പി.ഒമാരായ സുബൈർ, അജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.