കിണാവൂർ വയൽ ഒറ്റക്കോല മഹോത്സവം

Wednesday 21 December 2022 9:42 PM IST

കിണാവൂർ വയൽ ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായി നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു. നീണ്ട പതിനാറു വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ഒറ്റക്കോല മഹോത്സവം നടക്കുന്നത്. 2023 ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലാണ് കിണാവൂർ വയൽ ഒറ്റക്കോല മഹോത്സവം നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള നാൾമരം മുറിക്കൽ ചടങ്ങ് കഴിഞ്ഞ ദിവസം രാവിലെ 10.35നും 11.23നും മദ്ധ്യേ യുള്ള മുഹൂർത്തത്തിൽ നടന്നു. കിണാവൂർ ചാലായി കെ. ചന്ദ്രന്റെ വീട്ട് പറമ്പിൽ നിന്നാണ് നാൾ മരമായ പ്ലാവ് മുറിച്ചത്. കിണാവൂർ കണ്ണൻ കുന്ന്, കണിയാട താഴത്തറ, കിണാവൂർ മുച്ചിലോട്, കാരിമൂല പാടാർകുളങ്ങര ഭഗവതി ക്ഷേത്രം, കിളിയളം ചെറുവയലടുക്കം എന്നീ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരും കമ്മറ്റി ഭാരവാഹികളും ഒറ്റക്കോല മഹോത്സവ കമ്മിറ്റി ഭാരവാഹികളും പൊതു ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അടയാളം കൊടുക്കൽ ചടങ്ങും നടന്നു.

Advertisement
Advertisement