'ധർമ്മടം ഐലന്റ് കാർണിവൽ' ഉദ്ഘാടനം നാളെ

Wednesday 21 December 2022 9:56 PM IST

ധർമ്മടം: ധർമ്മടം ഗ്രാമപഞ്ചായത്തും ഡി.ടി.പി.സിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ധർമ്മടം ഐലന്റ് കാർണിവൽ' നാളെ വൈകീട്ട് ആറിന് ധർമ്മടം തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10 ദിവസത്തെ കാർണിവലിന്റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികൾ, എക്‌സിബിഷൻ, വിപണനമേള, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിംഗ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 23ന് വൈകീട്ട് അഞ്ചു മണിക്ക് മൊയ്തു പാലം പരിസരത്ത് നിന്നും വിളംബര ഘോഷയാത്ര ഉണ്ടാവും. ധർമ്മടം തുരുത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് കാർണിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ രവി പറഞ്ഞു.