നാടകോത്സവം സമാപിച്ചു
Thursday 22 December 2022 1:29 AM IST
അമ്പലപ്പുഴ : കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി (ഫാസ് ) കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടത്തിവന്ന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് സൊസൈറ്റി രക്ഷാധികാരി ബി. സുലേഖ അദ്ധ്യക്ഷയായി. ഫാസ് ഭാരവാഹികളായ ജി. രാജഗോപാലൻ നായർ, അലിയാർ എം മാക്കിയിൽ, ടി. വി. സാബു, രമേശ് മേനോൻ, നസീർ സലാം, കെ. ജെ. ജോബ്, മധു പുന്നപ്ര, പുന്നപ്ര രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.