പരിശീലനം നൽകി
Thursday 22 December 2022 1:30 AM IST
ആലപ്പുഴ: വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിലെ ഊർജ്ജസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി കേരള എനർജി കൺസർവേഷൻ ബിൽഡിംഗ് കോഡ് നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് തദ്ദേശ വകുപ്പിലെ ഉദ്ദ്യോഗസ്ഥർക്കുളള ജില്ലാതല പരിശീലനം ആലപ്പുഴ ഓക്‌സിജൻ റിസോർട്ടിൽ നടന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു. എനർജി കൺസർവേഷൻ ബിൽഡിംഗ് കോർഡ്, ഇക്കോ നിവാസ് സംഹിത എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരായ കെ.എൻ.ആന്റണി, മനു മോഹൻ എന്നിവർ പരിശീലനത്തിന് നേത്യത്വം നൽകി.