വയറ്റിൽ പടർന്ന് അർബുദം, പുഷ്പമ്മയ്ക്ക് വേണം കൈത്താങ്ങ്

Thursday 22 December 2022 1:31 AM IST
പുഷ്പമ്മ

അമ്പലപ്പുഴ: വയറ്റിൽ അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ രണ്ടുമാസമായി ചികിത്സയിൽ കഴിയുന്ന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. തകഴി കുന്നമ്മ സ്രാമ്പിക്കൽചിറ വീട്ടിൽ പുഷ്പമ്മയാണ് (56) ചികിത്സയിലുള്ളത്.

തൈറോയ്ഡും ശ്വാസതടസവും വയറുവേദനയും മൂലം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ അർബുദമാണെന്ന് സ്ഥിരീകരിച്ചത്. രോഗം വ്യാപിച്ചതിനാൽ ആർ.സി.സിയിലേക്ക് റഫർ ചെയ്തു. സർജറി കഴിഞ്ഞെങ്കിലും കീമോയും റേഡിയേഷനും തുടരണം. ഭാഗവത പാരായണക്കാരനായ ഭർത്താവ് രാധാകൃഷ്ണന് (66) രണ്ടു തവണ സ്ട്രാക്ക് വന്നതിനാൽ അവശനിലയിലാണ്. മാനസിക വൈകല്യമുള്ള മൂത്ത മകൻ യദുകൃഷ്ണൻ വീട്ടിൽ തന്നെയാണ്. രണ്ടാമത്തെ മകൻ ഗുരുപ്രസാദിന് വ്യാപാര സ്ഥാപനത്തിൽ ചെറിയ ഒരു ജോലിയുണ്ട്. ഇതു മാത്രമാണ് ഇവരുടെ ഏകവരുമാനം. സ്വന്തമായി വീടില്ലാത്തതിനാൽ പുഷ്പമ്മയുടെ കുടുംബ വീടായ തകഴി കുന്നുമ്മ സ്രാസിക്കൽ ചിറയിലാണ് താമസം. ചികിത്സാ ചെലവ് കണ്ടെത്താനാവാതെ ഏറെ ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം ലഭിക്കും എന്ന പ്രതീക്ഷയിലാണ്. കെ.കെ.രാധാകൃഷ്ണൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ആലപ്പുഴ ബ്രാഞ്ച്. ഡോർ നമ്പർ 324 എ. അക്കൗണ്ട് നമ്പർ- 0001053000056998. ഐ.എഫ്.എസ്.സി: എസ്.ഐ.ബി.എൽ 0000001. എം.ഐ.സി.ആർ - 688059002.