മലേഷ്യയിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് മരണം 70000 ആളുകളെ ഒഴിപ്പിച്ചു

Thursday 22 December 2022 2:54 AM IST

ക്വാലാലംപൂർ: വടക്കു കുഴക്കൻ മൺസൂൺ മഴയെത്തുടർന്ന് മലേഷ്യയുടെ വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. 70000 ആളുകളെ പല കേന്ദ്രങ്ങളിലേക്ക് മാറ്രിയതായി അധികൃതർ അറിയിച്ചു. 31,000 ജനങ്ങൾ പലായനം ചെയ്തെന്നും മറ്റുള്ളവരെ താത്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സർക്കാർ അറിയിച്ചു. വീടുകൾ തകരുകയും സാധനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോവുകയും ചെയ്തു. ഹാങ്, ജോഹോർ, പെരാക്ക് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചേക്കും. മൺസൂൺ കാലത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഇവിടെ പതിവാണ്. ദുരന്ത നിവാരണത്തിനും രക്ഷാപ്രവർത്തനത്തിനും സർക്കാർ അധിക ഫണ്ട് അനുവദിക്കുമെന്ന് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ വ്യോമസേനയുടെ പ്രത്യേക വിഭാഗം സന്ദർശിക്കും.

അതേസമയം ക്വാലാലംപൂർ മലേഷ്യയിലെ അനധികൃത ക്യാമ്പ് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം 26 ആയി ഉയർന്നു.