നിറവ് പുരസ്കാരം ഇന്ദ്രൻസിന്

Thursday 22 December 2022 1:02 AM IST

ചാലക്കുടി വി.ആർപുരം നിറവ് ഗ്രാമോത്സവത്തിന്റെ പ്രതിഭാ പുരസ്‌കാരത്തിന് നടൻ ഇന്ദ്രൻസിനെ തെരഞ്ഞെടുത്തതായി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി 2ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. 550ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച് വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ഇന്ദ്രൻസിനെ മൂന്നംഗ ജൂറിയാണ് അവാർഡിനായി പരിഗണിച്ചത്. കലാഭവൻ മണി, സംവിധായകരായ കമൽ, ബ്ലെസി, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ തുടങ്ങിയവർക്ക് മുൻവർഷങ്ങളിൽ അവാർഡ് നൽകിയിരുന്നു. ജൂറി അംഗങ്ങളായ സംവിധായകൻ സുന്ദർദാസ്, യു.എസ്.അജയകുമാർ, ജോബി വർഗീസ്, നിറവ് ജനറൽ കൺവീനർ ഷിബു വാലപ്പൻ എന്നിവരും പങ്കെടുത്തു.