ഗമക വിദ്വാൻ എച്ച്.ആർ. കേശവമൂർത്തി അന്തരിച്ചു

Friday 23 December 2022 1:55 AM IST

ബംഗളൂരു: ഗമക വിദ്വാൻ എച്ച്.ആർ. കേശവമൂർത്തി (89) അന്തരിച്ചു. ശിവമോഗ ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. പദ്മശ്രീ ജേതാവായ അദ്ദേഹത്തി​ന് നി​രവധി​ ശി​ക്ഷ്യരുണ്ട്. ഗമക കലാകുടുംബത്തിൽ പിറന്ന അദ്ദേഹം പിതാവിൽ നിന്നാണ് ശിക്ഷണം നേടി​യത്. ഭാര്യയും ഒരു മകളുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.