നഗരവസന്തത്തിൽ രുചി വൈവിദ്ധ്യങ്ങൾക്ക് തുടക്കം

Friday 23 December 2022 3:18 AM IST

തിരുവനന്തപുരം:നഗരവസന്തം പുഷ്പമേളയിലെ ഫുഡ്‌കോർട്ട് പ്രവർത്തനമാരംഭിച്ചു.കഫെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ഫുഡ്‌കോർട്ടിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഫുഡ് കോർട്ടിലെ വിഭവങ്ങൾ രുചിച്ചുനോക്കിയ മന്ത്രി കുടുംബശ്രീ പ്രവർത്തകരോടൊപ്പം പാചകത്തിലും പങ്കുചേർന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിവിധയിനം ഭക്ഷണങ്ങൾക്കു പുറമേ ഇന്ത്യയിലെ 12 ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിദ്ധ്യങ്ങളാണ് ഫുഡ്‌കോർട്ടിൽ ഒരുക്കിയിട്ടുള്ളത്. കഫെ കുടുംബശ്രീയുടെ നേതൃത്വത്തിൽ അതതു സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകൾ നേരിട്ടെത്തിയാണ് രൂചി വൈവിദ്ധ്യം ഒരുക്കുന്നത്.ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നതാണ് നഗരവസന്തം.