ആരാധകർ കാത്തിരുന്ന ആ ചോദ്യത്തിനുള്ള ഉത്തരമിതാ; മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

Friday 23 December 2022 5:12 PM IST

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'മലൈക്കോട്ടൈ വാലിബൻ' എന്നാണ് ചിത്രത്തിന്റെ പേര്. അഞ്ച് മണിയ്ക്ക് ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് പ്രഖ്യാപനം നടത്തിയത്.

ഉട്ടോപ്യയിലെ രാജാവ്, ആമേൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് സിനിമയുടെ തിരക്കഥ. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ.


പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഇരുപത്തിമൂന്നിന് വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രഖ്യാപിക്കുമെന്ന് മോഹൻലാൽ ഇന്നലെ അറിയിച്ചിരുന്നു.ഇതിനുപിന്നാലെ ചിലർ ടൈറ്റിൽ പ്രവചിക്കുകയും ചെയ്‌തിരുന്നു.