മലൈകയ്ക്ക് പഠിക്കുകയാണോ സുഹാനയെന്ന് ആരാധകർ

Saturday 24 December 2022 12:26 AM IST

ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമ ഒന്നാകെ ഉറ്റുനോക്കുന്ന താരപുത്രിയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ . 'ദ് ആർച്ചീസ്" എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച സുഹാന എവിടെ പോയാലും പാപ്പരാസികൾ പിറകെ കൂടും.

അത്തരത്തിൽ പാപ്പരാസികൾ പകർത്തിയ സുഹാനയുടെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദ് ആർച്ചീസിന്റെ റാപ്പ് അപ്പ് പാർട്ടിയിൽ കഴിഞ്ഞ ദിവസം സുഹാന പങ്കെടുത്തിരുന്നു. ചുവപ്പ് നിറം ബോഡി കോൺ വസ്ത്രം അണിഞ്ഞു ഗ്ളാമറസായാണ് സുഹാന എത്തിയത്. ഹൈഹീൽഡ് ചെരുപ്പ് ധരിച്ച് ഏറെ ബുദ്ധിമുട്ടിയായിരുന്നു നടത്തം. നടക്കാൻ കഷ്ടപ്പെടുന്ന സുഹാനയുടെ വീഡിയോ പാപ്പരാസികൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. നടി മലൈക അറോറയുടെ അനുജത്തി എന്നു വിളിച്ചാണ് പരിഹാസം. മറ്റു ചിലർ നോറ ഫാത്തിമയുടെ അനുജത്തി എന്നും വിളിച്ചു. സുഹാനയുടെ ശരീരഘടനയെ നോറയുമായാണ് താരതമ്യം ചെയ്തത്. ആലിയ ഭട്ടിനെപ്പോലെ ബോളിവുഡിൽ സൂപ്പർ നായികയായി സുഹാന മാറുമെന്ന് കരുതുന്നവർ ഏറെയാണ്.സഹോദരൻ ആര്യൻ ഖാൻ അടുത്ത വർഷം സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

Advertisement
Advertisement