ഈ വർഷം വിവാഹം, കിയാരയുടെ പേര് പറയാതെ സിദ്ധാർത്ഥ്

Saturday 24 December 2022 12:38 AM IST

ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന് സിദ്ധാർത്ഥും കിയാരയും ഇതേവരെ പറഞ്ഞിട്ടില്ല.

വാർത്തകൾ നിഷേധിച്ചിട്ടുമില്ല. എന്നാൽ ഈ വർഷം താൻ വിവാഹിതനാകും എന്നു സിദ്ധാർത്ഥ് മൽഹോത്ര ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. വധു കിയാര ആണെന്ന് സിദ്ധാർത്ഥ് പറഞ്ഞില്ല എന്നതാണ് രസകരം. ആരാധക ലോകം ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ദില്ലിയിലോ മുംബയിലോ വച്ചാകും വിവാഹം എന്നാണ് റിപ്പോർട്ട്. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് വിവരം.മുംബയിൽ അതിഥികൾക്കായി വിരുന്നൊരുക്കുന്നുണ്ട്.അതേസമയം രശ്മിക മന്ദാനയ്ക്കൊപ്പം അഭിനയിച്ച മിഷൻ മജ്‌നുവിന്റെ പ്രൊമോഷൻ തിരക്കിലാണ് സിദ്ധാർത്ഥ് മൽഹോത്ര.

Advertisement
Advertisement