ആദ്യം പാന്റ് ഇട്, മീര നന്ദന് എതിരെ സൈബർ ആക്രമണം

Saturday 24 December 2022 12:08 AM IST

മീര നന്ദൻ പങ്കുവച്ച വീഡിയോയ്ക്കെതിരെ കടുത്ത സദാചാര ആക്രമണം. കഴിഞ്ഞ ദിവസം ദുബായ് ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദൻ ഒരുപ്രാെമോഷണൽ വീഡിയോ പങ്കുവച്ചിരുന്നു.

ഇൗ വീഡിയോയിൽ മീര ധരിച്ച വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യൽ മീഡിയയിലെ സദാചാരവാദികളെ ചൊടിപ്പിച്ചത്.

പാന്റ്സ് ആദ്യം ഇടുക. അല്ലെങ്കിൽ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും. മോൾക്ക് ഞാൻ അങ്ങോട്ട് 15 ദിർഹം തരാം, അവിടെ ചെന്ന് ഒരു ട്രൗസറോ ജീൻസോ സാരിയോ മേടിക്ക് എന്നിങ്ങനെയാണ് കമന്റുകൾ. അതേ സമയം സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകി താരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തുന്നത്. സദാചാര പൊലീസ് ആകാതെ മലയാളികളെ, അവർക്ക് ഇഷ്ടമുള്ള വേഷം ധരിച്ചോട്ടെ, നിങ്ങടെ ചെലവിൽ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിക്കുന്നവർ പറയുന്നത്.ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് മീര നന്ദൻ മടങ്ങി എത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് ചിത്രം എന്നാലും ന്റെളിയാ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.