കെ.എൽ.സി.എ ഭാരവാഹികൾ
Saturday 24 December 2022 3:38 AM IST
തിരുവനന്തപുരം: ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലുള്ള കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ( കെ.എൽ.സി.എ ) ജനറൽ കൗൺസിൽ യോഗവും 2023- 25 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി പാട്രിക് മൈക്കിളിനെയും ജനറൽ സെക്രട്ടറിയായി ജോയ് ജെറാൾഡിനെയും തിരഞ്ഞെടുത്തു. ജോഷി ജോണിയാണ് ട്രഷറർ. ജനറൽ കൗൺസിൽ യോഗം അതിരൂപത സഹായ മെത്രാൻ ആർ.ക്രിസ്‌തുദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇൻ ചാർജ്ജ് ജോയ് വിൻസന്റ് വാർഷിക റിപ്പോർട്ടും ട്രഷറർ ഫെനിൽ ആന്റണി കണക്കും അവതരിപ്പിച്ചു. അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ:മൈക്കൾ തോമസിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.