ലഹരിക്കടത്ത്, അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയ സംഘത്തിലെ  പ്രധാനി പിടിയിൽ

Saturday 24 December 2022 1:22 AM IST

കോഴിക്കോട്: അന്താരാഷ്ട്ര മയക്ക് മരുന്ന്മാഫിയ സംഘത്തിലെ പ്രധാനിയായ വിദേശ പൗരൻ പിടിയിൽ. ഘാന സ്വദേശിയായ വിക്ടർ ഡി. സാബായാണ് നടക്കാവ് പൊലീസ് പിടിയിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ , എൽ.എസ്.ഡി പോലുള്ള മാരക സിന്തറ്റിക്ക്ഡ്രഗ്സ് മൊത്തമായി വിൽപ്പനക്കായി എത്തിക്കുന്ന ഇയാൾ ബാംഗ്ലൂരിൽ 150 ഗ്രാം എം.ഡി.എംയുമായി പിടിയിലായത്. കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നവംബർ 28 ന് 58 ഗ്രം എം.ഡി.എം.എ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ടൗൺ അസിസ്റ്റന്റ് കമ്മിഷർ ബിജു രാജ്.പി യുടെ നിർദേശപ്രകാരംനടക്കാവ് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ചത്. ഇവർ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.

എം.ഡി.എം.എത്തിച്ചത് ക്രിസ്മസ് ആഘോഷങ്ങൾക്ക്

കോഴിക്കോട് സ്വദേശികളായ 3 പ്രതികളാണ് ഇയാളിൽ നിന്നും എം.ഡി.എം.എ മൊത്തമായി വാങ്ങി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നത്. ക്രിസ്മസ്സ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് വ്യാപകമായ തോതിൽ മാരക മയക്കുമരുന്നകൾ കേരളത്തിലെ വിപണിയിലെത്തിക്കുന്നത്. ഇത്തരത്തിൽ മയക്ക് മരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളായ ഇന്ത്യൻ റെയിൽവേയിൽ ഒലവക്കോട് സ്റ്റേഷനിൽ ജോലി ചെയ്തവരുന്ന മുഹമ്മദ് റാഷിദ് കെ.( 26) പാലക്കാട് വെച്ചും, അദിനാനെ (26) എറണാകുളത്ത് നിന്ന് ഹൈദ്രബാദിലേക്ക് ടൂറിസ്റ്റ് ബസിൽ രക്ഷപ്പെടുന്നതിനിടക്ക് ബസ് തടഞ്ഞ് നിറുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മയക്ക് മരുന്ന് വ്യാപാരത്തിലെ കണ്ണിയെ പറ്റി വിവരം ലഭിക്കുന്നത്. നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ്.പി.കെ. സബ് ഇൻസ്‌പെകർ കൈലാസ് നാഥ് എസ്.ബി, കിരൺ ശശി ധർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശശിധരൻ പി.കെ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത് എം.വി , സജീവൻ എം.കെ , ഹരീഷ് കുമാർസി, ജിത്തു, ബബിത്ത് കുറുമണ്ണിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.