ക്രിസ്‌മസ് ആഘോഷവും സ്റ്റാർ ഫെസ്റ്റ് പ്രദർശനവും
Saturday 24 December 2022 9:44 AM IST
പോത്തൻകോട്: പൗഡിക്കോണം പുതുകുന്ന് സി.എസ്.ഐ ദേവാലയത്തിലെ ക്രിസ്‌മസ് ആഘോഷങ്ങളും സ്റ്റാർ ഫെസ്റ്റും ഡിസംബർ 23 മുതൽ 26 വരെ നടക്കും. ദേവാലയത്തിലൊരുക്കുന്ന സ്റ്റാർ ഫെസ്റ്റിൽ ആറായിരത്തോളം നക്ഷത്ര വിളക്കുകളാണ് പ്രദർശിപ്പിക്കുന്നത്. അതോടൊപ്പം വിവിധ പുൽക്കൂടുകൾ, മെഡിക്കൽ എക്സിബിഷൻ, വാട്ടർ ഫൗണ്ടനുകൾ, ഫുഡ് കോർട്ടുകൾ, വിവിധ സ്റ്റാളുകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. സ്റ്റാർ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ രാത്രി 7ന് അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർമാരായ ആശാബാബു, അർച്ചന മണികണ്ഠൻ, ഫാ.കെ.ലോറൻസ്, ഡി.സി. ഡേവിഡ് ചന്ദ്രൻ, ജോൺ സുധാകർ തുടങ്ങിയവർ പങ്കെടുത്തു.