മൂക്കിലൂടെ ഒഴിക്കാവുന്ന ഇൻകോവാക്‌ കൊവിൻ ആപ്പിൽ

Saturday 24 December 2022 12:27 AM IST

ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന ആദ്യത്തെ കൊവിഡ് വാക്സിൻ ആയ ഇൻകോവാക് മറ്റ് വാക‌്സിനുകളുടെ രണ്ട് ഡോസുകൾ എടുത്ത 18വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി(ഹെറ്ററോളജിക്കൽ ബൂസ്റ്റർ) നൽകുന്നതിന്റെ ഭാഗമായി കൊവിൻ ആപ്പിൽ ലഭ്യമാക്കി. സ്വകാര്യ ആശുപത്രികൾ വഴി ഉടൻ വാക‌്‌സിൻ നൽകിത്തുടങ്ങും. വാക്‌സിന് സെപ്‌തംബറിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

കുത്തിവയ്‌പിനെ പേടിയുള്ളവർക്ക് ആശ്വാസം നൽകുന്ന വാക്‌സിൻ വീടുകളിൽ സ്വയം ഉപയോഗിക്കാം, 2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം. ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന വൈറസിനെ ഉപയോഗിച്ച് തയ്യാറാക്കുന്ന കൊവിഡ് വൈറസിന്റെ നിരുപദ്രവകാരിയായ സ്‌പൈക്ക് പ്രോട്ടീനാണ് പ്രധാന ഘടകം. മൂക്കിലെ മ്യൂക്കസ് ദ്രവത്തിലൂടെ പടർന്ന് പ്രതിരോധ ആന്റിബോഡികൾക്ക് പ്രേരണ നൽകും. കൊവിഡ് വൈറസ് ആദ്യമെത്തുന്ന മൂക്കിലും ശ്വാസകോശത്തിലും പെട്ടെന്ന് പ്രതിരോധം.

Advertisement
Advertisement