തണ്ണീർമുക്കത്ത് നീർത്തട നടത്തം

Saturday 24 December 2022 1:01 AM IST

ആലപ്പുഴ: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ തുടക്കം. വാരനാട് നീർത്തടത്തിൽപ്പെട്ട വാരനാട് മാക്ഡവൽ - പൂത്തോട്ട തോട്ടിലാണ് പദ്ധതിയുടെ ആദ്യ പ്രവർത്തനം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.ഉദയസിംഹൻ, സീന സുർജിത്, ഹരിത കേരളം മിഷൻ, ഇറിഗേഷൻ വകുപ്പ്, കൃഷി വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

Advertisement
Advertisement