പാരീസിൽ വെടിവയ്പ്: മൂന്ന് മരണം

Saturday 24 December 2022 5:05 AM IST

പാരീസ്: ഫ്രാൻസിൽ മദ്ധ്യ പാരീസിലുണ്ടായ വെടിവയ്‌പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വെടിവയ്ച്ച 69കാരനെ പൊലീസ് പിടികൂടി. എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 4.30നായിരുന്നു ആക്രമണം.

പാരീസിലെ 10ാം ഡിസ്ട്രിക്റ്റിലെ സ്ട്രാസ്ബോർ - സാൻ ഡെനിസ് മേഖലയിലാണ് വെടിവയ്പുണ്ടായത്. മേഖലയിലെ കുർദ്ദിഷ് കമ്മ്യൂണിറ്റി സെന്ററും റെസ്റ്റോറന്റും ബാർബർ ഷോപ്പുമാണ് ഇയാൾ ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ട രണ്ടു പേർ ബാർബർ ഷോപ്പിലയിരുന്നവരാണ്.

വെടിവയ്പിനിടെ അക്രമിയ്‌ക്കും പരിക്കേറ്റു. അക്രമി ഫ്രഞ്ച് പൗരനാണെന്നും കഴിഞ്ഞ ഡിസംബറിൽ പാരീസിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ വാളുപയോഗിച്ച് ഇയാൾ കൊലപാതക ശ്രമം നടത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്. കൊലപതാക ശ്രമത്തിന് 2016ലും ഇയാൾ പിടിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.

Advertisement
Advertisement