ബ്രാഞ്ച് വാർഷിക സമ്മേളനം.
Sunday 25 December 2022 12:00 AM IST
വൈക്കം. ജീവനക്കാരുടെ സറണ്ടറും ക്ഷാമബത്തയും നിഷേധിക്കുന്ന ഇടത് സർക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് അംബിൾ പി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് ,സെക്രട്ടറി സോജോ തോമസ് , സഞ്ജയ് എസ്.നായർ, റോജൻ മാത്യു, ജി.സുരേഷ് ബാബു, പി.ആർ രാജീവ്, സജിനി ടി.മാത്യു , ജി.ആർ സന്തോഷ്‌കുമാർ, ബിജു എന്നിവർ പ്രസംഗിച്ചു.
ലീഡർ കെ.കരുണാകരന്റെ അനുസ്മരണം ഇ.എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.