1340 കോടി പിഴയ്ക്കെതിരെ ഗൂഗിളിന്റെ അപ്പീൽ

Sunday 25 December 2022 2:47 AM IST

ന്യൂഡൽഹി∙ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയത് ചോദ്യം ചെയ്ത് ഗൂഗിൾ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. ഒക്ടോബറിലാണ് പിഴയിട്ടത്. ഇന്ത്യയിൽ ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്.

സി.സി.ഐയുടെ നടപടി മൊബൈൽ ഫോണിന്റെ വിലകൂടാൻ ഇടയാക്കിയേക്കും. ഹാൻഡ് സെറ്റ് നിർമ്മാതാക്കളുമായുള്ള ആൻഡ്രോയിഡ് ലൈസൻസിംഗിൽ ഏകപക്ഷീയമായ വ്യവസ്ഥകൾ, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും പ്രാമുഖ്യം തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്. വൻതുക പിഴയിട്ടത് ആൻഡ്രോയ്ഡിന്റെ സുരക്ഷാ ഫീച്ചറുകളിൽ വിശ്വാസമർപ്പിക്കുന്ന ഇന്ത്യൻ ഉപയോക്താക്കൾക്കും ബിസിനസുകൾക്കും തിരിച്ചടിയാകുമെന്നതിനാലാണ് അപ്പീൽ.

Advertisement
Advertisement