സുഗതകുമാരി അനുസ്‌മരണം
Sunday 25 December 2022 2:03 AM IST
തിരുവനന്തപുരം: വഞ്ചിയൂർ അഭയയിൽ സുഗതകുമാരിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു.സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് മൗനാചരണത്തോടെ തുടങ്ങിയ ചടങ്ങിൽ അഭയഗ്രാമം,അത്താണി,ബോധി എന്നീ സ്ഥാപനങ്ങളിലെ എല്ലാ സ്റ്റാഫംഗങ്ങളും അന്തേവാസികളും പങ്കെടുത്തു.അഭയയിലെ കുട്ടികൾ സുഗതകുമാരിയുടെ കവിതകൾ ആലപിക്കുകയും ഫലവൃക്ഷത്തൈകൾ നടുകയും ചെയ്‌തു.