സവാഹിരിയുടേതെന്ന് കരുതുന്ന വീഡിയോ പുറത്ത്

Sunday 25 December 2022 5:05 AM IST

ന്യൂയോർക്ക് : യു.എസ് ഡ്രോൺ ആക്രമണത്തിൽ വധിക്കപ്പെട്ട അൽ ക്വ ഇദ തലവനും കൊടുംഭീകരനുമായ അയ്‌മൻ അൽ സവാഹിരിയുടേതെന്ന് കരുതുന്ന വീഡിയോ പുറത്ത്. 35 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അൽ ക്വ ഇദ പുറത്തുവിട്ടത്. എന്നാൽ, ഈ വീഡിയോ എന്ന് ചിത്രീകരിക്കപ്പെട്ടതാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ ജൂലായ് 31ന് രാവിലെ കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ സവാഹിരിയെ എം.ക്യൂ - 9 റീപ്പർ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച യു.എസിന്റെ രണ്ട് ഹെൽഫയർ ആർ 9 എക്സ് മിസൈലുകൾ ഛിന്നഭിന്നമാക്കുകയായിരുന്നു.

വധത്തിന് പിന്നാലെ, സവാഹിരി അഫ്ഗാനിലുണ്ടായിരുന്നതായി അറിവില്ലെന്നും അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു താലിബാന്റെ പ്രതികരണം. മിസൈൽ പതനത്തിന് പിന്നാലെ സവാഹിരിയുടെ മൃതദേഹാവശിഷ്ടങ്ങൾ അയാളുടെ അനുയായികൾ നീക്കിയെന്ന് യു.എസ് അറിയിച്ചിരുന്നെങ്കിലും സവാഹിരിയുടെ മൃതദേഹം തങ്ങൾ ഇതുവരെ കണ്ടെത്തിയില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു താലിബാന്റെ പ്രതികരണം.

Advertisement
Advertisement