ശ്രദ്ധിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും,​ ആഘോഷ വേളകളിൽ ജാഗ്രത കൈവിടരുത്,​ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

Sunday 25 December 2022 7:06 PM IST

ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കൊവിഡ് പടരുന്നതിനിടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്ക്,​ കൈകഴുകൽ,​ സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്താണ് ഇന്ന് നടന്നത്.

ഇപ്പോൾ ജനങ്ങൾ അവധി ആഘോഷത്തിലാണ്.,​ ഉത്സവങ്ങൾ ആസ്വദിക്കൂ. എന്നാൽ ജാഗ്രത പുലർത്തണം.,​ ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരികയാണ്. അതിനാൽ മാസ്ക്,​ കൈകഴുകൽ,​ തുടങ്ങിയ മുൻകരുതൽ നടപടികളിൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ശ്രദ്ധിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും. ആഘോഷങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് ക്രിസ്മസ് പുതുവത്സരാശംസകളും പ്രധാനമന്ത്രി നേർന്നു.