പ്രിയതമന്റെ കൈയിൽ മുറുകെ പിടിച്ച് കാവ്യ, കെയറിംഗ് ഭർത്താവായി ദിലീപും; താരദമ്പതികളുടെ വീഡിയോ കാണാം

Tuesday 27 December 2022 10:16 AM IST

കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവ് സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹം. സാറയാണ് വധു. വിജയ് ബാബു, ദിലീപ്, ഉണ്ണിമുകുന്ദൻ, കാവ്യമാധവൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദീർഘനാളുകൾക്ക് ശേഷമാണ് താരദമ്പതികളായ ദിലീപും കാവ്യയും ഒന്നിച്ചൊരു ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. കാറിൽ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കുറച്ചുനിമിഷങ്ങൾ കാത്തിരിക്കുന്നതും, പ്രിയതമന്റെ കൈയിൽ മുറുകെ പിടിക്കുന്ന കാവ്യയുമാണ് വീഡിയോയിലുള്ളത്.