ജ്യോതിഷ ആചാര്യ മഹാസംഗമം.

Wednesday 28 December 2022 12:00 AM IST

കോട്ടയം. കേരള ഗണക മഹാസഭയുടെ ആഭിമുഖ്യത്തിൽ ജ്യോതിഷ താന്ത്രിക പണ്ഡിതന്മാരുടെ സമ്മേളനം 30ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുനക്കര സ്വാമിയാർമഠത്തിൽ നടക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗണക മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.ഷാജികുമാർ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. അന്ധവിശ്വാസ അനാചാര നിർമ്മാർജന ബില്ലിൽ നിന്ന് പാരമ്പര്യ കുലത്തൊഴിലായ ജ്യോതിഷത്തെ നീക്കം ചെയ്യുക, പാഠപുസ്തകങ്ങൾ, ചോദ്യപ്പേപ്പറുകൾ എന്നിവയിലൂടെ ജ്യോതിഷത്തെ അവഹേളിക്കുന്ന പ്രവണത അവസാനിപ്പിക്കുക, പഞ്ചാംഗങ്ങളിൽ കടന്നുകൂടിയിരിക്കുന്ന പിഴവുകൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം.

Advertisement
Advertisement