ഹാത് സെ ഹാത് ജോഡോ അഭിയാന് 26 നിരീക്ഷകർ

Wednesday 28 December 2022 12:29 AM IST

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ തുടർപ്രവർത്തനങ്ങൾക്കായി ജനുവരി 26 മുതൽ രണ്ടു മാസം നടത്തുന്ന 'ഹാത് സേ ഹാത് ജോഡോ അഭിയാന്റെ" (കൈകോർത്തുള്ള പ്രചാരണം) ആസൂത്രണത്തിനും നടത്തിപ്പിനുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 26 സംസ്ഥാന നിരീക്ഷകരെ നിയമിച്ചു.

തമിഴ്നാട് എം.പി തിരുനാവ്ക്കരസറിനാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. കൊടിക്കുന്നിൽ സുരേഷ് എം.പിക്കാണ് തമിഴ്നാടിന്റെ ചുമതല. മറ്റ് പ്രമുഖ നിരീക്ഷകർ: മിലിന്ദ് ദേവ്‌റ (ഗുജറാത്ത്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു), പൃഥ്വിരാജ് ചവാൻ (കർണാടക), പ്രമോദ് തിവാരി (മദ്ധ്യപ്രദേശ്), സുഭാഷ് ചോപ്ര (ഹരിയാന), ദീപേന്ദർ ഹൂഡ (ഉത്തർപ്രദേശ്), പല്ലം രാജു (മഹാരാഷ്ട്ര), പി.എൽ. പൂനിയ (മുംബയ്), അജയ് കുമാർ ലല്ലു (ഉത്തരാഖണ്ഡ്), ഗുലാം അഹമ്മദ് മിർ (പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ),

ഹാത് സേ ഹാത് ജോഡോ അഭിയാന്റെ ഭാഗമായി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ വനിതാ ജാഥ നടത്തും. ബി.ജെ.പി സർക്കാരിനെതിരെ രാഹുൽ ഗാന്ധി എഴുതിയ കത്ത് വിതരണം, പി.സി.സി അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ജില്ലാ, ബ്ലോക്കുതല കൺവെൻഷൻ തുടങ്ങിയവയും സംഘടിപ്പിക്കും. പരിപാടികൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

​ ​യു.​പി​യി​ലെ​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര: പ്ര​തി​പ​ക്ഷ​ത്തെ പ്ര​തീ​ക്ഷി​ച്ച് ​കോ​ൺ​ഗ്ര​സ്

രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ന​യി​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം​ ​ജ​നു​വ​രി​യി​ൽ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​പ്ര​വേ​ശി​ക്കു​മ്പോ​ൾ​ ​സ​മാ​ജ്‌​വാ​ദി,​ ​ബി.​എ​സ്.​പി​ ​പാ​ർ​ട്ടി​ക​ളെ​ ​അ​ണി​നി​ര​ത്താ​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​നീ​ക്കം​ ​തു​ട​ങ്ങി.​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ചി​ച്ച​ ​പ​രി​പാ​ടി​യു​ള്ള​തി​നാ​ൽ​ ​യാ​ത്ര​യി​ൽ​ ​അ​ണി​ചേ​രാ​നാ​കി​ല്ലെ​ന്ന് ​രാ​ഷ്ട്രീ​യ​ ​ലോ​ക്ദ​ൾ​ ​(​ആ​ർ.​എ​ൽ.​ഡി​)​ ​നേ​താ​വ് ​ജ​യ​ന്ത് ​ചൗ​ധ​രി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.
2024​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ത​യ്യാ​റെ​ടു​പ്പു​കൂ​ടി​ ​ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ​ ​പ​ര​മാ​വ​ധി​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളെ​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​ടെ​ ​ഭാ​ഗ​മാ​ക്കാ​നാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ശ്ര​മം.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ ​ചെ​റു​ക്കാ​ൻ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​യു​ടെ​യും​ ​ബി.​എ​സ്.​പി​യു​ടെ​യും​ ​സ​ഹാ​യം​ ​കോ​ൺ​ഗ്ര​സി​ന് ​ആ​വ​ശ്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​യു.​പി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​അ​ഖി​ലേ​ഷ് ​യാ​ദ​വും​ ​ബി.​എ​സ്.​പി​ ​നേ​താ​വ് ​മാ​യാ​വ​തി​യും​ ​യാ​ത്ര​യു​ടെ​ ​ഭാ​ഗ​മാ​കി​ല്ലെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.
ഇ​തു​സം​ബ​ന്ധി​ച്ച് ​യാ​തൊ​രു​ ​നി​ഗ​മ​ന​വും​ ​ഇ​പ്പോ​ൾ​ ​ന​ട​ത്തു​ന്നി​ല്ലെ​ന്നും​ ​യാ​ത്ര​ ​പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് ​വ​രെ​ ​കാ​ത്തി​രി​ക്ക​ണ​മെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ജ​യ്‌​റാം​ ​ര​മേ​ശ് ​പ​റ​ഞ്ഞു.

Advertisement
Advertisement