സോഷ്യൽമീഡിയ ദുരുപയോഗം ഗൗരവതരം:വനിതാകമ്മിഷൻ

Tuesday 27 December 2022 11:33 PM IST

കാസർകോട് :സോഷ്യൽ മീഡിയ ദുരുപയോഗം സംബന്ധിച്ചുള്ള പരാതികൾ ഗൗരവതരമാണെന്ന് ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നും കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. ഇതിനെതിരെ ഉപജില്ലാ, ജില്ലാ തലങ്ങളിൽ ബോധവത്കരണം നടത്തും. വരുന്ന പരാതികളിൽ സൈബർ സെല്ലിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. താഴെത്തട്ടിൽ ജാഗ്രതാ സമിതികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായി പരാതികൾ കുറയുന്നുണ്ടെന്നും വനിതാകമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷൻ അംഗം അഡ്വ.പി. കുഞ്ഞായിഷ,കാസർകോട് കളകടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിൽ 31 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 12 എണ്ണം തീർപ്പാക്കി. വനിതാ സെൽ സബ് ഇൻസ്‌പെക്ടർ ടി.കെ.ചന്ദ്രിക, ടി.ഷീന, അഡ്വ.പി.സിന്ധു, കൗൺസിലർമാരായ പി.സുകുമാരി, എസ്.രമ്യമോൾ എന്നിവരും സിറ്റിങിൽ പങ്കെടുത്തു.

Advertisement
Advertisement