അതിശൈത്യത്തിൽ വിറച്ച് ഡൽഹി

Wednesday 28 December 2022 12:42 AM IST

ന്യൂഡൽഹി: വടക്കെ ഇന്ത്യയിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും അതിശൈത്യം തു‌ടരുന്നു. ഉത്തരാഖണ്ഡിലെ ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രമായ നൈനിറ്റാളിനെക്കാളും കുറഞ്ഞ താപനിലയാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത് (5.6 ഡിഗ്രി സെൽഷ്യസ്). രാവിലെ റോഡിൽ കാഴ്‌ച മറയ്‌ക്കുന്ന വിധം കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു.

അതേസമയം ഇന്നുമുതൽ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞും അതിശൈത്യവും തുടരും. മൂടൽമഞ്ഞ് വിമാന, ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്.